Tuesday, January 29, 2013

എവിടെ?

എവിടെപ്പോയെന്‌ ജീവസ്സുണരും സ്മിതം പേറും 
കവിതക്കൂമ്പാരങ്ങള്‌ , സദയം തിരഞ്ഞ്ഞ്ഞെന്നാല്‍ 
പടവൊന്നൊന്നായിന്നു പകലില്‍ കരേറുമ്പോള്‌ 
പടവാളഴിഞ്ഞെല്ലാം ചിതറിപ്പോയതാകാം 

എവിടെപ്പോയെന്‌ ജന്മമിനിയും തുറക്കാത്ത  
പവിഴക്കൊട്ടാരങ്ങള്‌  തിരയും സ്പന്ദനങ്ങള്‌ 
ഇടയില്‍ പരാതികള്‍ വഴിയില്‌ത്തടഞ്ഞപ്പോള്‌ 
ഇടയും സ്തംഭനങ്ങള്‌ക്കടിയില്‌ പെട്ടതാകാം 

എവിടെപ്പോയെന്‌  മിഴിക്കോണിലെ തിളക്കത്തില്‍ 
ചുവടൂന്നിയ കാറ്റിന്‌  വിപ്ളവ വികാരങ്ങള്‌ 
മറവിക്കടിപ്പെട്ട മരുതായ് മേവിടുമ്പോള്‌ 
സിരയില്‍ ജീവരക്തമിരുളായ് തീറ്ന്നതാകാം 

എവിടെപ്പോയെന്‌ മൌനമലിയും മേഘങ്ങളില്‌, 
പടരും മഴക്കോളില്‍, മിന്നിയ സ്വരങ്ങളും, 
വേറ്പ്പെടുത്തിയ വാക്കും സ്വപ്നവും പല ദിക്കില്‍ 
പറയാതകന്നപ്പോള്‌  വേനലായ്ത്തീറ്ന്നതാകാം........... 

Labels:

Wednesday, February 1, 2012

സമരം


                 
ഒരു പിടിച്ചോറുരുട്ടി വക്കുന്നു ഞാൻ
മറവി തൻ മഹാഗോപുരത്തിങ്കൽ നി-
ന്നോർമ്മയായ് വന്നെടുത്തുകൊൾകിന്നിതെൻ
പൂർവ്വരേ നിങ്ങളോ ബലിക്കാക്കകൾ

വഴിയിതിൽ വന്നടിഞ്ഞു പോയ് മുന്നിലീ
വഴിയിതെത്രയായ് ചിന്നിപ്പിരിഞ്ഞു പോയ്
 പഴമ തൻ നേർത്ത രേഖകൾ തേടി ഞാൻ
 ഉഴറി നിന്നുപോയ് കാട്ടീടുകെൻ വഴി

വഴിയിതിൽ വിശ്രമസ്ഥലമൊന്നുണ്ടു
തണലു തേടി ഞാനെത്തിയതങ്ങാണു
അരിയ തെന്നലും ചാമരം വീശവെ,
സുഖദ നിദ്രയും കാവലിരിക്കവെ,
മൃദുലമെത്തയിൽ ശീതളഛായയിൽ
ഗഗനചാരികൾ ഗീതങ്ങളായ് വന്നു
പോതിയവെ, മലർമുല്ലയും പിച്ചിയും
പ്രണയഗന്ധത്തി,ലൊന്നായ,ലിഞ്ഞുവോ…….

മൃദു മനോജ്ഞമാമോർമ്മകൾ പാടെയും
കദനഭാരമായ് ചായുന്നു തോൾകളിൽ
പടരുമീ ഭ്രാന്തു,മഗ്നിനാളങ്ങളായ്
ചുടല തീർക്കവെ ഒക്കെയും ചാമ്പലായ്

സമയമെന്തിനാ,യോടുന്നു പിന്നെയും
സമരമാണെന്റെ ഉൾക്കാമ്പി,ലിത്ര നാൾ
സുറുമയിട്ടൊരു കൺകളും ജ്വാലയായ്
സമരവീഥിയിൽ കത്തുന്ന താപമായ്

ചിതലരിക്കുന്ന ചിന്തകളാലൊരു
ചിതയൊരുക്കട്ടെ വരുവിൻ സഖാക്കളെ
ചമയമില്ലാത,രങ്ങിതിലെത്തണം
സമരവീഥിയിൽ കാത്തിരിക്കുന്നു ഞാൻ

വഴിയിതൊന്നു ഞാൻ തീർക്കുന്നു മുന്നിലായ്
പഴയതെല്ലാം വലിച്ചെറിഞ്ഞിങ്ങനെ
മരണമ,ല്ലമരത്വമാ,ണിന്നിന്റെ
ശരിയതെന്നേറ്റു പാടുവാൻ പോരുമോ….!!!!

Labels:

Monday, June 20, 2011

അര്‍ദ്ധവിരാമം


ഇനിയുണ്ടൊരര്‍ദ്ധവിരാമമീ വാസന്ത-
മണിയുന്ന പൂവിനും പുലരികള്‍ക്കും,
ഇവിടെയീ ചെങ്കൊടിക്കും പാതിവിശ്രമം
ചിന്തുന്ന രക്തച്ചുവപ്പിനല്ല.

തുടികൊട്ടിയെത്തിയോ പൂരങ്ങളതിവേഗ-
മതു കണ്ടു വേനലും നൃത്തമാടി.
നിറനഗ്നമേനികള്‍ വിപിനാന്തരങ്ങളില്‍
നവലോകമാകെത്തിരഞ്ഞു നിന്നൂ.

പറയാന്‍ മറന്നിട്ട പദസഞ്ചയങ്ങള്‍ പോല്‍
മലര്‍വാകയാകെച്ചുവന്നിരിപ്പൂ
അതിഥിയാം കാറ്റിനെ കാത്തിരിപ്പാണെന്നു-
മവളാകെ നിര്‍വൃതി പൂണ്ടു നിന്നു.
ഒടുവിലാ തെന്നലും യാത്രയാകെ; തന്റെ
കവിതകള്‍ക്കര്‍ദ്ധവിരാമമാകെ;
പരതിനിന്നവളാ വിദൂരമാം രാത്രിയി-
ലൊടുവിലായ് കണ്ടൊരാ സ്മൃതിപഥത്തില്‍.

മഴ വന്നു മാനത്തൊരുത്സവാഘോഷമായ്
മണ്ണോ നനഞ്ഞൊട്ടി നാണിച്ചു പോയ്.
അകലെയെങ്ങോ മറഞ്ഞരുളും പിതൃക്കളി-
ന്നരികിലീ മഴയായി പെയ്യുമ്പോഴേ,
മൃതിയുമൊരര്‍ദ്ധവിരാമമി,ജ്ജന്മത്തി-
നതിരറ്റ മോഹമരീചികക്കും…..
ഇനിയുമുണ്ടര്‍ദ്ധവിരാമങ്ങളെങ്കിലി-
ന്നണിയുമീ കൈവിലങ്ങൂരി മാറ്റാം,
ഇനി നല്ലൊരര്‍ദ്ധവിരാമമേകാന്‍- എന്റെ-
യിടനെഞ്ചിലാടുമീ പ്രണയത്തിനും……..

Labels:

Sunday, June 13, 2010

സ്വാതന്ത്ര്യംഇവിടെപ്പതിറ്റാണ്ടു പലതിന്നുമപ്പുറ-

ത്തവരൊത്തു നേടി,യോ,രഴകുറ്റ വാക്കാണ-
തിവിടെയി,ച്ചപലമാം ചടുലമോഹങ്ങളാ
യുവജനം തേടുന്നുണവ്വിറെ താളമായ്
അവളുടെ,യാത്മാവി,ന്നറിയാ കയങ്ങളി
നിവരാ കൊതിക്കുന്നൊ,രപരാഹ്ന ചിന്തയായ്
മുറിയാതെ,യുടയാതെ,യുരുവിട്ടിടുന്നു നാ-

മറിവിറെ,യാദ്യത്തെ വെളിപാടുദിക്കവെ
ഇവിടെയുണ്ടെന്തിനും സ്വാതന്ത്ര്യ,മെന്നതാ

ഭരണചക്രങ്ങ പുലമ്പിക്കറങ്ങുന്നു
പുതുവെള്ളമില്ലാതെ,യുഴലുന്ന പുഴക
മണലിനെ മോഹിക്കു,മധമനും സ്വാതന്ത്ര്യ-
മവിടെ വന്നടിയും കിനാവുക വലവീശി
വഴിവാണിഭം ചെയ്ത മയനും സ്വാതന്ത്ര്യ-
മകലെ,ക്കരിമ്പുക,പ്പാമ്പിറെ പുറ്റുക

പണിചെയ്ത കപ്പണിക്കാര സ്വതന്ത്രനായ്,
പലകുറി മരണമായ് മാറിയ ചാവേറു-

പടകളേ നിങ്ങളും സ്വാതന്ത്ര്യജീവിക
ജടയഴിഞ്ഞാടുന്നു ശിവതാണ്ടവം, എറെ
യിടനെഞ്ചിലിടയുന്നു മരുകങ്ങ, ചുറ്റു-
മുറയാതെ നിനവി ചിതാഭസ്മധൂളിക
പറയാതകന്നു പോയ് മൃതിപെട്ട നേരുക
അടരാതെ നാവേറ്റുമട്ടഹാസങ്ങളും

പടവെട്ടി നേടുന്ന വിജയഘോഷങ്ങളും
വടിവൊത്ത വാക്കൊന്നു തുടികൊട്ടിയാടവെ
വഴിതെറ്റി വീഴുന്നു പിടിവിട്ടതായിടാം
ഒടുവിലീ കൂരിരു കുടിലി വന്നൊറ്റക്കു
മഴയോത്തു മൌനം പുതച്ചു മേവുമ്പൊഴീ
മിഴികളി പിന്നെയും മറവിയായ് ശേഷിച്ച
മൊഴികളെ, നിങ്ങ സ്വതന്ത്രരാകുന്നിതാ………………

Labels:

Saturday, May 8, 2010

കണിക്കൊന്ന പൂത്തപ്പോൾ


                   
വീണ്ടും കണിക്കൊന്ന പൂത്തുവിരത്തുംബി-
ലാരോ വിറക്കുന്നൊരോമ്മയായ് വന്നുവോ
മേലേ തപിക്കുന്ന നോവിലീ ജീവന്റെ
വേവി വിയപ്പിന്നുരുപ്പൊട്ടലാന്നുവോ
മീനക്കൊടും വെയി വന്നിറങ്ങി, മണ്ണി-
ലാടിത്തിമിർത്തു  തിറക്കോലമായിരം
ഇല്ലൊരിറ്റില്ല ജലസ്പർശ്മിന്നലെ
ച്ചൊല്ലിപ്പിരിഞ്ഞു മലർക്കിളിക്കൂട്ടങ്ങ-
ളെന്നാലുമേതോ പകക്കിനാവെന്നോണ-
മിന്നും കണിക്കൊന്ന പൂത്തുനില്ക്കുന്നുവോ.

എന്നും മിനുക്കുമെ ചില്ലുകണ്ണാടിയി
ഇന്നും തെളിഞ്ഞൊരാ കുട്ടിത്തരങ്ങളി
എന്തോ തിരഞ്ഞുപോയ്  പൊട്ടിയ കുപ്പി-
വളപ്പൊട്ടുകക്കിടക്കൊക്കെയുമെന്തിനോ.
◌◌◌           ◌◌◌           ◌◌◌           ◌◌◌
പണ്ടൊരു മേടപ്പുലവേളയി  കണി
കണ്ടുണർന്നീടുവാ പൂവാകയെ
നെഞ്ചി നെരിപ്പോടു കത്തുന്ന തീയെടു-
ത്തഞ്ചാറു വാണങ്ങളെയ്തു വിണ്ണി
മേലെ പറന്നുയർന്നാകെക്കറുപ്പിന്റെ
മേലാപ്പു നീർത്തി പുകക്കൂട്ടുക
കറുപ്പി നിന്നുമൂർന്നിറങ്ങിത്തള-
ന്നാകെ ചുവന്നുപോയ് സൂര്യനേത്രം
◌◌◌           ◌◌◌           ◌◌◌           ◌◌◌

ഇല്ലറിഞ്ഞില്ല ഞാനെന്നിട്ടുമന്തിയി
കല്ലിൽത്തർന്നു വീണന്തിച്ചു നിന്നുപോയ്
എണ്ണ വറ്റിത്തീർന്നിടാതെ മനസ്സി
വരാന്തയി കത്തിയൊരാ തിരി കെട്ടുവോ???

ചെങ്കനൽച്ചൂളയി നിന്നാഞ്ഞടിക്കുന്ന
നൊംബരക്കാറ്റേറ്റുറങ്ങിയോ താരക
കാലം കടക്കുവാ തോണിയുമായ് വന്ന
കാറ്റേ! മറക്കില്ല നിന്നെയൊരിക്കലും……

Labels:

Saturday, March 27, 2010

ഒരു വേനല്‍ക്കുറിപ്പ്

പെയ്തിറങ്ങിപ്പോയ വാക്കുകള്‍ക്കപ്പുറം
പുത്തന്‍ പ്രപഞ്ചമുണ്ടാവാം
വീണെരിഞ്ഞീടുമീ വേനല്‍ക്കുറിപ്പുകള്‍
വീണ്ടും കുറിച്ചു പോയേക്കാം
ചുറ്റംബലങ്ങളില്‍ നീളെത്തിരക്കിട്ടു
ചുറ്റുന്ന സാന്ധ്യരാഗങ്ങളെ,
ചൊല്ലിപ്പഠിച്ചുവോ നിങ്ങളീ ഭൂമി തന്‍
ചില്ലക്ഷരങ്ങളോരോന്നും…..
ഇന്നലെ കാറ്റിന്റെ തോള്‍സഞ്ചിയില്‍ വച്ച
ചെംബകപ്പൂമണം പോലും,
ഇന്നിന്റെ മാറത്തു വീണലിയുന്നുവോ
വിണ്ണിന്റെ കണ്ണുനീറ് പോലെ

എത്രയോ കാതങ്ങളപ്പുറത്തുന്നൊരു
മിത്രമണഞുവോ ചാരെ,
ചക്രവാളങ്ങളെ തൊട്ടുവന്നെത്തിയ
മിത്രമിവള്‍ക്കു പേരോറ്മ്മ.
ചിത്രങ്ങളേറെയുണ്ടായിടാം നിന്റെയീ
ചിത്രവറ്ണ്ണക്കിളിക്കൂട്ടില്‍,
തട്ടിക്കുടഞ്ഞു തുടച്ചു മിനുക്കി-
യെടുത്തു വച്ചീടണമെല്ലാം,
ഒറ്റക്കിരുട്ടത്തിരുന്നു കണ്‍പാറ്ക്കുവാ-
നിച്ചെറു ഭാണ്ടത്തിനുള്ളില്‍.

എന്‍ മുറിപ്പാടിന്‍ കറുത്ത നിണത്തില്‍-
ക്കലറ്ത്തിടാമീ വറ്ണ്ണമേളം
അക്കടും ചായം തുളുംബുന്ന തൂലിക-
യ്ക്കൊന്നേ കുറിക്കുവാനാകൂ
അവ്യക്തമേതോ വിദൂരജന്മത്തില-
ന്നെന്നൊ വരച്ചിട്ട വാക്ക്……….

Labels:

Saturday, February 27, 2010


   ചിതലുക


ഒരിക്ക ആട്ടിപ്പായിച്ച ചിതലുക
എന്റെ ഒറ്റമുറിയി,
തെക്കേയറ്റത്ത്,
നിഴച്ചിത്രങ്ങളിലേക്കു തുറക്കാത്ത,
ജനപ്പാളികക്കു മുകളി
പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു.
ചുവരുക പറഞ്ഞു
മറ്റെവിടെയെങ്കിലും പോയി സുഖമായി ജീവിക്കൂ
ചിത തിന്നു ശോഷിച്ചു പോയി
ചുവരി തൂക്കിയ
കറുത്ത ഫ്രെയ്മുള്ള സൂര്യന്റെ ഫോട്ടോ
എന്നാണാവോ താഴെവീഴുക
പ്ധും! എന്നൊരു ശബ്ദം കേട്ടാ……..
ഹഹ!!!! ഭ്രാന്തിന്റെ അവസാനത്തെ മുഴക്കം

Labels: