Saturday, May 8, 2010

കണിക്കൊന്ന പൂത്തപ്പോൾ


                   
വീണ്ടും കണിക്കൊന്ന പൂത്തുവിരത്തുംബി-
ലാരോ വിറക്കുന്നൊരോമ്മയായ് വന്നുവോ
മേലേ തപിക്കുന്ന നോവിലീ ജീവന്റെ
വേവി വിയപ്പിന്നുരുപ്പൊട്ടലാന്നുവോ
മീനക്കൊടും വെയി വന്നിറങ്ങി, മണ്ണി-
ലാടിത്തിമിർത്തു  തിറക്കോലമായിരം
ഇല്ലൊരിറ്റില്ല ജലസ്പർശ്മിന്നലെ
ച്ചൊല്ലിപ്പിരിഞ്ഞു മലർക്കിളിക്കൂട്ടങ്ങ-
ളെന്നാലുമേതോ പകക്കിനാവെന്നോണ-
മിന്നും കണിക്കൊന്ന പൂത്തുനില്ക്കുന്നുവോ.

എന്നും മിനുക്കുമെ ചില്ലുകണ്ണാടിയി
ഇന്നും തെളിഞ്ഞൊരാ കുട്ടിത്തരങ്ങളി
എന്തോ തിരഞ്ഞുപോയ്  പൊട്ടിയ കുപ്പി-
വളപ്പൊട്ടുകക്കിടക്കൊക്കെയുമെന്തിനോ.
◌◌◌           ◌◌◌           ◌◌◌           ◌◌◌
പണ്ടൊരു മേടപ്പുലവേളയി  കണി
കണ്ടുണർന്നീടുവാ പൂവാകയെ
നെഞ്ചി നെരിപ്പോടു കത്തുന്ന തീയെടു-
ത്തഞ്ചാറു വാണങ്ങളെയ്തു വിണ്ണി
മേലെ പറന്നുയർന്നാകെക്കറുപ്പിന്റെ
മേലാപ്പു നീർത്തി പുകക്കൂട്ടുക
കറുപ്പി നിന്നുമൂർന്നിറങ്ങിത്തള-
ന്നാകെ ചുവന്നുപോയ് സൂര്യനേത്രം
◌◌◌           ◌◌◌           ◌◌◌           ◌◌◌

ഇല്ലറിഞ്ഞില്ല ഞാനെന്നിട്ടുമന്തിയി
കല്ലിൽത്തർന്നു വീണന്തിച്ചു നിന്നുപോയ്
എണ്ണ വറ്റിത്തീർന്നിടാതെ മനസ്സി
വരാന്തയി കത്തിയൊരാ തിരി കെട്ടുവോ???

ചെങ്കനൽച്ചൂളയി നിന്നാഞ്ഞടിക്കുന്ന
നൊംബരക്കാറ്റേറ്റുറങ്ങിയോ താരക
കാലം കടക്കുവാ തോണിയുമായ് വന്ന
കാറ്റേ! മറക്കില്ല നിന്നെയൊരിക്കലും……

Labels:

11 Comments:

At May 8, 2010 at 10:56 AM , Blogger  കാവാലം ജയകൃഷ്ണന്‍ said...

മധുരമുള്ള വാക്കുകള്‍, ഹൃദയ താളം.... നന്നായിരിക്കുന്നു. അവിടവിടെ വൃത്തഭംഗം ഉണ്ടോ എന്നൊരു സംശയമുണ്ട്. നിസ്സാരമായി തിരുത്താവുന്നതേയുള്ളൂ. കവിത മനോഹരമായിരിക്കുന്നു...

 
At May 8, 2010 at 1:41 PM , Blogger കൃഷ്ണഭദ്ര said...

നേരത്തേ വായിച്ചിറുന്നല്ലൊ.അഭിപ്രായവും നേരിട്ടു പറഞ്ഞു കഴിഞ്ഞു. ഇതെ ആശയം ഞാനുമെഴുതിയെന്നു പറഞ്ഞില്ലേ പക്ഷേ അത് ഒരു പോസ്റ്റായി ഇടാന്‍ തോന്നുന്നില്ല.അതുകൊണ്ട് താഴെ കൊടുക്കാം

പൊന്നിന്‍ കമ്മലണിഞ്ഞു പതിവുപോല്‍
പൂക്കോന്നകൈനീട്ടമാ
തോളത്തേറ്റി വിരുന്നു വന്നു തൊടിയില്‍
നിന്നെ കൊതിച്ചെന്നപോല്‍.
മേടം നിന്നു വിതുമ്പി വിണ്ണിലേ
കണ്ണീരു വീണപ്പൊഴേ
തേടി ത്തേങ്ങിയ പൂവുകള്‍ മണ്ണില്‍ വീ-
ണൊന്നായി നിന്‍ ദേഹിയില്‍.
കാണാനുത്സുകമേറെയുണ്ട് സ്നേഹ
പാലാഴിയാകുന്നൊരാ
പൂന്തിങ്കള്‍കല തോറ്റൊളിക്കു മഴകില്‍
പൂക്കുന്ന നിന്‍ പുഞ്ചിരി.
കാലത്തിന്റെ പ്രതാപവാഴ്ച
കവിളില്‍ ചാലിച്ച കണ്ണീരുമായ്
കാലം തെറ്റി നടന്നകന്നു നദിയില്‍
ചാരം ചിദാഭസ്മമായ്.
ഹാ! നിന്‍ ഭക്തകുചേല സമാനനിതുപോല്‍ കൈവന്നതോര്‍ത്തീടുകില്‍
പേര്‍ത്തോരാര്‍ത്തി നയിച്ചിടുന്ന ലോകര്‍
ക്കെന്തായിടും നിന്‍ നയം?
ദീനന്‍മാര്‍ക്കവലമ്പമായ മനുജ
ന്നരാകിലെന്നമ്പികേ
ദീനം കാത്ത് കടാക്ഷമരുളാന്‍
കാട്ടുന്നതിന്‍ താമസം
ലോകം നിന്റെ അശ്രദ്ധയെന്നു നാളെ
നീളെ പറഞ്ഞീടുകില്‍
ഏതൊന്നല്ലൊ നിനക്കു തന്നെ
മാനാപമാനം വരുത്തുന്നതും.

 
At May 10, 2010 at 7:31 AM , Blogger മഴത്തുള്ളികള്‍ said...

@jayakrishnan... vrithabhangam ennal kazhiyunnathu thiruthan njan sramikkunnundu
@kunjettan.....vayichu entha parayuka ore dukhangalullavarkku ore ashayangal thonnumayirikkam
kavitha nannayi oru thalakkettum okke koduthu bhangiyakkoo..to become a gud poet as ur father

 
At May 10, 2010 at 1:46 PM , Blogger Jishad Cronic said...

ഈണത്തില് പാടിയാല്‍ കേള്‍ക്കാന്‍ നല്ല സുഖം ആയിരിക്കും ...വളരെ നന്നായിരിക്കുന്നു .

 
At May 12, 2010 at 11:29 AM , Blogger ഏകാന്തതയുടെ കാമുകി said...

കവിതകളെ സ്നേഹിക്കുന്ന ഒരു മനസ്സിന്‍റെ ആശംസകള്‍ .

 
At May 12, 2010 at 4:38 PM , Blogger Aarsha Abhilash said...

കവിത മനോഹരം, നല്ല താളം.. പക്ഷെ എനിക്ക് അര്‍ഥം അത്രയ്ക്കങ്ങട് മനസിലായോ എന്നൊരു സംശയം !!!!

 
At May 12, 2010 at 4:38 PM , Blogger Aarsha Abhilash said...

thanks for comin to my blog :)

 
At May 16, 2010 at 6:59 AM , Blogger മഴത്തുള്ളികള്‍ said...

@shyama thank you ..ithente oru vishu ormmayanu.angane parayam. athu athra sukhamulla oru ormmayumallayirunnu ennum parayam...ini enikkonnum athineppatti parayanilla

 
At May 21, 2010 at 1:43 AM , Blogger ഗോപീകൃഷ്ണ൯.വി.ജി said...

നന്നായിരിക്കുന്നു.

 
At June 4, 2010 at 7:44 PM , Blogger Manoraj said...

ബ്ലോഗുലകം വഴിയാണ് വന്നത്.. കൊള്ളാം നല്ലകവിത..

 
At June 9, 2010 at 11:37 AM , Blogger മഴത്തുള്ളികള്‍ said...

നന്ദി ഗോപീകൃഷ്ണന്‍, സോണ,മനോരാജ്....നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്

 

Post a Comment

Subscribe to Post Comments [Atom]

<< Home