Saturday, March 27, 2010

ഒരു വേനല്‍ക്കുറിപ്പ്

പെയ്തിറങ്ങിപ്പോയ വാക്കുകള്‍ക്കപ്പുറം
പുത്തന്‍ പ്രപഞ്ചമുണ്ടാവാം
വീണെരിഞ്ഞീടുമീ വേനല്‍ക്കുറിപ്പുകള്‍
വീണ്ടും കുറിച്ചു പോയേക്കാം
ചുറ്റംബലങ്ങളില്‍ നീളെത്തിരക്കിട്ടു
ചുറ്റുന്ന സാന്ധ്യരാഗങ്ങളെ,
ചൊല്ലിപ്പഠിച്ചുവോ നിങ്ങളീ ഭൂമി തന്‍
ചില്ലക്ഷരങ്ങളോരോന്നും…..
ഇന്നലെ കാറ്റിന്റെ തോള്‍സഞ്ചിയില്‍ വച്ച
ചെംബകപ്പൂമണം പോലും,
ഇന്നിന്റെ മാറത്തു വീണലിയുന്നുവോ
വിണ്ണിന്റെ കണ്ണുനീറ് പോലെ

എത്രയോ കാതങ്ങളപ്പുറത്തുന്നൊരു
മിത്രമണഞുവോ ചാരെ,
ചക്രവാളങ്ങളെ തൊട്ടുവന്നെത്തിയ
മിത്രമിവള്‍ക്കു പേരോറ്മ്മ.
ചിത്രങ്ങളേറെയുണ്ടായിടാം നിന്റെയീ
ചിത്രവറ്ണ്ണക്കിളിക്കൂട്ടില്‍,
തട്ടിക്കുടഞ്ഞു തുടച്ചു മിനുക്കി-
യെടുത്തു വച്ചീടണമെല്ലാം,
ഒറ്റക്കിരുട്ടത്തിരുന്നു കണ്‍പാറ്ക്കുവാ-
നിച്ചെറു ഭാണ്ടത്തിനുള്ളില്‍.

എന്‍ മുറിപ്പാടിന്‍ കറുത്ത നിണത്തില്‍-
ക്കലറ്ത്തിടാമീ വറ്ണ്ണമേളം
അക്കടും ചായം തുളുംബുന്ന തൂലിക-
യ്ക്കൊന്നേ കുറിക്കുവാനാകൂ
അവ്യക്തമേതോ വിദൂരജന്മത്തില-
ന്നെന്നൊ വരച്ചിട്ട വാക്ക്……….

Labels:

15 Comments:

At March 30, 2010 at 8:28 PM , Blogger കുമാരന്‍ | kumaran said...

നല്ല വരികള്‍.

 
At March 31, 2010 at 12:52 AM , Blogger ഗോപീകൃഷ്ണ൯ said...

മനോഹരം

 
At March 31, 2010 at 11:14 AM , Blogger ജയകൃഷ്ണന്‍ കാവാലം said...

പ്രിയ ഗൌതമി,

ഒരു കമന്‍റ് പിന്‍‍തുടര്‍ന്നാണിവിടെയെത്തിയത്. അത്ഭുതം തോന്നുന്നു താങ്കളുടെ കവിതകള്‍ കണ്ടിട്ട്. വൃത്ത താളങ്ങളില്‍ കവിതയെഴുതുന്നത് മഹാപരാധമായി കരുതുന്ന ഈ കാലത്ത് ആത്മാവില്‍ ലയിച്ച താളത്തിന്‍റെ ഈ ബഹിര്‍സ്ഫുരണം ഒരു ആശ്വാസമായാണ് അനുഭവപ്പെടുന്നത്. തീര്‍ച്ചയായും താങ്കള്‍ പറഞ്ഞതു പോലെ ഇത് താങ്കളുടെ ആത്മാവ്‌ പ്രസവിച്ച കുരുന്നുകള്‍ തന്നെ... കൂടു തുറന്നു വിടുക ആ കുഞ്ഞു പൂമ്പാറ്റകളെ... വര്‍ണ്ണം വിതറി പറക്കട്ടെ അവര്‍...

ആശംസകളോടെ...

 
At March 31, 2010 at 3:21 PM , Blogger മഴത്തുള്ളികള്‍ said...

നന്ദി കുമാരന്‍, gopikrishnan & jayakrishnan..നിങളുടെ നിര്‍ദേശങ്ങള്‍ക്ക്...എന്റെ വരികള്‍ക്കു നല്‍കിയ പ്രോത്സാഹനങ്ങള്‍ക്ക്.എന്റെ കുഞ്ഞുങ്ങളെ കാണാന്‍ എത്തിയതിന്

 
At March 31, 2010 at 6:54 PM , Blogger ജാഫര്‍ മണിമല said...

കാവാലം ചേട്ടനെ പ്പോലെ ഞാനും എത്തിപ്പെയട്ടു..വരികളിലെ താളം എനിക്കും പിടിച്ചു...അക്ഷരങ്ങള്‍ അലപം കൂടി വലുതാക്കിയാല്‍ കോള്ളാം..ബോള്‍ഡിംഗ് ഒഴിവാക്കിയാലും നന്നായിരിക്കും..എന്‍റെ അഭിപ്രായം മാത്രമാണേ ചേട്ടാ..
വന്നതിനും,പ്രതികരണത്തിന്നും പരിചയപ്പെടാന്‍ സാധിച്ചതിനും ഒത്തിരി സന്താഷം...സസ്നേഹം...
www.vazhivilaku.blogspot.com

 
At April 1, 2010 at 6:05 AM , Anonymous Anonymous said...

came here thru kavalam jayakrishnan.Very good lyric.c u again.

 
At April 1, 2010 at 6:42 AM , Blogger മഴത്തുള്ളികള്‍ said...

thank you everyone

 
At April 1, 2010 at 9:20 PM , Blogger Jishad Cronic™ said...

അടിപൊളി!!!!

 
At April 2, 2010 at 10:46 AM , Blogger വരയും വരിയും : സിബു നൂറനാട് said...

സ്കൂളില്‍ പഠിക്കാനുണ്ടായിരുന്ന കവിതകള്‍ വായിക്കുന്ന ഒരു സുഖം ഉണ്ടായിരുന്നു..
നന്നായിരിക്കുന്നു..

 
At April 6, 2010 at 5:54 AM , Blogger പ്രദീപ്‌ said...

ഒരു പരിവര്‍ത്തന യാമത്തില്‍ പദമൂന്നി- പരിതസ്തിധികളോടേറ്റുമുട്ടി നിവരുമീ ലോകത്തിന്‍ കരലിന്റെ ചുണ്ടില്‍ നിന്നുയരുന്ന നാദമാനെന്റെ നാദം...........വളരെ "ലളിതമായ" വരികള്‍ എന്റമ്മോ!!!!!!!!!!!!!!!!!!!!!! ഹ ഹ.
എന്നാലും കവിത എഴുതുക എന്ന് പറയുന്നത് ഒരു കഴിവ് തന്നയാണ് . ഇടയ്ക്കു ചില കഥകളും എഴുതൂ .... ബെസ്റ്റ് വിഷസ്

 
At April 8, 2010 at 1:40 PM , Blogger ...sijEEsh... said...

നന്നായിരിക്കുന്നു..

 
At April 8, 2010 at 11:49 PM , Blogger ജോയ്‌ പാലക്കല്‍ said...

പെയ്തിറങ്ങിപ്പോയ വാക്കുകള്‍ക്കപ്പുറം
പുത്തന്‍ പ്രപഞ്ചമുണ്ടാവാം
വീണെരിഞ്ഞീടുമീ വേനല്‍ക്കുറിപ്പുകള്‍
വീണ്ടും കുറിച്ചു പോയേക്കാം......

നന്നായിരിക്കുന്നു!!
കവിതയുടെ വര്‍ണ്ണക്കൂട്ടുകള്‍..
ആശംസകള്‍!!

 
At April 9, 2010 at 2:08 PM , Blogger the man to walk with said...

അവ്യക്തമേതോ വിദൂരജന്മത്തില-
ന്നെന്നൊ വരച്ചിട്ട വാക്ക്……….

manoharam

 
At April 21, 2010 at 1:00 PM , Blogger hAnLLaLaTh said...

ബോള്‍ഡ് ചെയ്യാതെ പോസ്റ്റ് ചെയ്യുന്നതായിരിക്കും വായിക്കാന്‍ സുഖമെന്ന് തോന്നുന്നു.
കമന്റിന്റെ വേര്‍ഡ് വെരിഫിക്കാഷനും എടുത്ത് കളയുക.

എല്ലാം നല്ല കവിതകള്‍ .
നന്ദി

 
At January 29, 2013 at 4:04 PM , Blogger kunjus said...

Koymiye kandethunnu....santhosham.

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home