സ്വാതന്ത്ര്യം
ഇവിടെപ്പതിറ്റാണ്ടു പലതിന്നുമപ്പുറ-
ത്തവരൊത്തു നേടി,യോ,രഴകുറ്റ വാക്കാണ-
തിവിടെയി,ച്ചപലമാം ചടുലമോഹങ്ങളാൽ
യുവജനം തേടുന്നുണർവ്വിൻറെ താളമായ്
നിവരാൻ കൊതിക്കുന്നൊ,രപരാഹ്ന ചിന്തയായ്
മറിവിൻറെ,യാദ്യത്തെ വെളിപാടുദിക്കവെ
ഭരണചക്രങ്ങൾ പുലമ്പിക്കറങ്ങുന്നു
മണലിനെ മോഹിക്കു,മധമനും സ്വാതന്ത്ര്യ-
മവിടെ വന്നടിയും കിനാവുകൾ വലവീശി
പണിചെയ്ത കൽപ്പണിക്കാരൻ സ്വതന്ത്രനായ്,
പടകളേ നിങ്ങളും സ്വാതന്ത്ര്യജീവികൾ
ജടയഴിഞ്ഞാടുന്നു ശിവതാണ്ടവം, എൻറെ
പടവെട്ടി നേടുന്ന വിജയഘോഷങ്ങളും
വടിവൊത്ത വാക്കൊന്നു തുടികൊട്ടിയാടവെ
വഴിതെറ്റി വീഴുന്നു പിടിവിട്ടതായിടാം
ഒടുവിലീ കൂരിരുൾ കുടിലിൽ വന്നൊറ്റക്കു
Labels: സാമൂഹ്യം
19 Comments:
നല്ല പദ്യകവിത
:-)
ശക്തമായ ഭാഷ, കാലികപ്രസക്തമായ വിഷയവും. തുടരുക, ഭാവുകങ്ങള്‍...
കിനാവുകൾ വലവീശി
വഴിവാണിഭം ചെയ്ത......................
:)
വായിക്കാൻ അല്പം പ്രയാസം നേരിട്ടെങ്കിലും വായിച്ചു.
മഞ്ചരിയും കാകളിയും കേകളിയുമുള്ള കവിത പോലെ.
ഇതൊന്നും ഈ ഉള്ളവന് അറിയില്ലേ.
കുറച്ച് മലയാളം വാക്കുകളറിയാം .
അത് വെച്ച് ചുമ്മാ ….
ഇവിടെ വാക്കുകൾ ശരിക്കും സ്വാതന്ത്ര്യമനുഭവിക്കുന്നു.
നല്ല കവിത.
നല്ല താളം.
നന്ദി എല്ലാവര്ക്കും എന്റെ ഭ്രാന്തുകള്‍ക്ക് നല്കിയ ആശംസകള്‍ക്ക്.........
ഇതു ഭ്രാന്തെങ്കില്‍... ഈ ഭ്രാന്ത് ഒരു സൌഭാഗ്യമാണ്. സംശയിക്കണ്ട...
കോയ്മിക്കവിതകള്‍ എന്ന് വെച്ചാ...
വളരെ നന്നായിട്ടുണ്ട്...
kalikaprasakthiyulla varikal.......... aashamsakal....
ജയകൃഷ്ണന്: ഈ ഭ്രാന്ത് എനിക്കും ഇഷ്ടമാണു. ഒഴാക്കന്: കോയ്മിക്കവിതകള്‍ എന്നു വച്ചാല്‍ കൊയ്മിയുടെ കവിതകള്‍ എന്നു മാത്രം. നന്ദി jirshad & jayaraj 4 your comments
ആശംസകള്‍
കലക്കി കുട്ടീ...വെരി ഗുഡ് ...
വടിവൊത്ത വാക്കൊന്നു തുടികൊട്ടിയാടവെ
വഴിതെറ്റി വീഴുന്നു പിടിവിട്ടതായിടാം...
ഈ ഭാഗത്ത് വഴിതെറ്റി വീഴുന്നു കഴിഞ്ഞു ഒരു കോമ വേണമോ എന്ന് സംശയം...നന്നായിട്ടുണ്ട്...
ജടയഴിഞ്ഞാടുന്നു ശിവതാണ്ടവം!!
വരികളില്‍ താണ്ടവത്തിന്റെ
ഊര്ജ്ജസ്വലതയുണ്ട്....
'പുതുവെള്ളമില്ലാതെ,യുഴലുന്ന പുഴകള്‍ തന്
മണലിനെ മോഹിക്കു,മധമന്'
'അവിടെ വന്നടിയും കിനാവുകള്‍ വലവീശി
വഴിവാണിഭം ചെയ്ത മഠയന്‍'
നല്ല വരികള്‍..
സ്വാതന്ത്ര്യം മരണമാണോ..?
എഴുത്തില്‍ ആശംസകള്‍..
ആശയം അത്രക്കങ്ങ് മനസ്സിലായില്ല .ഏങ്കിലും ഇഷ്ടമായി.ആശംസകള്‍
And i have reached
sorry after a long time i am blogging i saw u re comment,,,,,,thank you,,,,,vijay
ഇഷ്ടപ്പെട്ടു... അതുകൊണ്ടിവിടെ ലിങ്ക് കൊടുത്തു.
http://malayala-kavikal.blogspot.com/2011/01/blog-post.html
Post a Comment
Subscribe to Post Comments [Atom]
<< Home