Tuesday, January 29, 2013

എവിടെ?

എവിടെപ്പോയെന്‌ ജീവസ്സുണരും സ്മിതം പേറും 
കവിതക്കൂമ്പാരങ്ങള്‌ , സദയം തിരഞ്ഞ്ഞ്ഞെന്നാല്‍ 
പടവൊന്നൊന്നായിന്നു പകലില്‍ കരേറുമ്പോള്‌ 
പടവാളഴിഞ്ഞെല്ലാം ചിതറിപ്പോയതാകാം 

എവിടെപ്പോയെന്‌ ജന്മമിനിയും തുറക്കാത്ത  
പവിഴക്കൊട്ടാരങ്ങള്‌  തിരയും സ്പന്ദനങ്ങള്‌ 
ഇടയില്‍ പരാതികള്‍ വഴിയില്‌ത്തടഞ്ഞപ്പോള്‌ 
ഇടയും സ്തംഭനങ്ങള്‌ക്കടിയില്‌ പെട്ടതാകാം 

എവിടെപ്പോയെന്‌  മിഴിക്കോണിലെ തിളക്കത്തില്‍ 
ചുവടൂന്നിയ കാറ്റിന്‌  വിപ്ളവ വികാരങ്ങള്‌ 
മറവിക്കടിപ്പെട്ട മരുതായ് മേവിടുമ്പോള്‌ 
സിരയില്‍ ജീവരക്തമിരുളായ് തീറ്ന്നതാകാം 

എവിടെപ്പോയെന്‌ മൌനമലിയും മേഘങ്ങളില്‌, 
പടരും മഴക്കോളില്‍, മിന്നിയ സ്വരങ്ങളും, 
വേറ്പ്പെടുത്തിയ വാക്കും സ്വപ്നവും പല ദിക്കില്‍ 
പറയാതകന്നപ്പോള്‌  വേനലായ്ത്തീറ്ന്നതാകാം........... 

Labels:

4 Comments:

At January 29, 2013 at 5:57 PM , Blogger Jayanth.S said...

You started again.. Congrats.. Dee add comas and punctuations necessary.. Especially last para..

 
At February 13, 2013 at 12:46 PM , Blogger കൃഷ്ണഭദ്ര said...

This comment has been removed by the author.

 
At February 13, 2013 at 12:47 PM , Blogger കൃഷ്ണഭദ്ര said...

വിജ്ഞാനത്തി൯ അരങ്ങു തീ൪ത്തൊരരുമ പൊന്‍ തൂവലാകുന്നൊരീ
ഏട്ടന്‍ നിന്നിലറിഞ്ഞുതന്നോരറിവിന്നില്ലില്ല കോട്ടം വരാന്‍

 
At February 12, 2015 at 12:52 PM , Blogger ജയകൃഷ്ണന്‍ കാവാലം said...

തുടരുക... അമ്മമലയാളം പെറ്റ പല മക്കളും പിഴച്ചു പോയി, അമ്മയ്ക്കൊരു സൽസന്താനമായി വളരുക, കീർത്തി നേടുക, ജ്വലിക്കുക, ഉജ്ജ്വലിക്കുക... ശോഭായമാനമാവട്ടെ, വാക്കും, വരികളും അവ വിടർത്തുന്ന വസന്തവും...

 

Post a Comment

Subscribe to Post Comments [Atom]

<< Home