Saturday, May 8, 2010

കണിക്കൊന്ന പൂത്തപ്പോൾ


                   
വീണ്ടും കണിക്കൊന്ന പൂത്തുവിരത്തുംബി-
ലാരോ വിറക്കുന്നൊരോമ്മയായ് വന്നുവോ
മേലേ തപിക്കുന്ന നോവിലീ ജീവന്റെ
വേവി വിയപ്പിന്നുരുപ്പൊട്ടലാന്നുവോ
മീനക്കൊടും വെയി വന്നിറങ്ങി, മണ്ണി-
ലാടിത്തിമിർത്തു  തിറക്കോലമായിരം
ഇല്ലൊരിറ്റില്ല ജലസ്പർശ്മിന്നലെ
ച്ചൊല്ലിപ്പിരിഞ്ഞു മലർക്കിളിക്കൂട്ടങ്ങ-
ളെന്നാലുമേതോ പകക്കിനാവെന്നോണ-
മിന്നും കണിക്കൊന്ന പൂത്തുനില്ക്കുന്നുവോ.

എന്നും മിനുക്കുമെ ചില്ലുകണ്ണാടിയി
ഇന്നും തെളിഞ്ഞൊരാ കുട്ടിത്തരങ്ങളി
എന്തോ തിരഞ്ഞുപോയ്  പൊട്ടിയ കുപ്പി-
വളപ്പൊട്ടുകക്കിടക്കൊക്കെയുമെന്തിനോ.
◌◌◌           ◌◌◌           ◌◌◌           ◌◌◌
പണ്ടൊരു മേടപ്പുലവേളയി  കണി
കണ്ടുണർന്നീടുവാ പൂവാകയെ
നെഞ്ചി നെരിപ്പോടു കത്തുന്ന തീയെടു-
ത്തഞ്ചാറു വാണങ്ങളെയ്തു വിണ്ണി
മേലെ പറന്നുയർന്നാകെക്കറുപ്പിന്റെ
മേലാപ്പു നീർത്തി പുകക്കൂട്ടുക
കറുപ്പി നിന്നുമൂർന്നിറങ്ങിത്തള-
ന്നാകെ ചുവന്നുപോയ് സൂര്യനേത്രം
◌◌◌           ◌◌◌           ◌◌◌           ◌◌◌

ഇല്ലറിഞ്ഞില്ല ഞാനെന്നിട്ടുമന്തിയി
കല്ലിൽത്തർന്നു വീണന്തിച്ചു നിന്നുപോയ്
എണ്ണ വറ്റിത്തീർന്നിടാതെ മനസ്സി
വരാന്തയി കത്തിയൊരാ തിരി കെട്ടുവോ???

ചെങ്കനൽച്ചൂളയി നിന്നാഞ്ഞടിക്കുന്ന
നൊംബരക്കാറ്റേറ്റുറങ്ങിയോ താരക
കാലം കടക്കുവാ തോണിയുമായ് വന്ന
കാറ്റേ! മറക്കില്ല നിന്നെയൊരിക്കലും……

Labels: